സ്ഥാനാര്‍ത്ഥി പട്ടിക:അന്തിമ രൂപം നല്‍കാതെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം. കെപിസിസി അധ്യക്ഷനും ലോക്‌സഭാ അംഗങ്ങളില്‍ ചിലരും മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സ്‌ക്രീനിംഗ് കമ്മറ്റി അധ്യക്ഷന്‍ എച്ച്.കെ. പാട്ടില്‍.

കെപിസിസി അധ്യക്ഷനും എംപിമാരില്‍ ചിലരും മത്സരിക്കാനുള്ള സാധ്യത ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെയും അന്തിമ തിരുമാനം സ്‌ക്രിനിംഗ് കമ്മറ്റി കൈകൊണ്ടിട്ടില്ല. 21 സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അവരെ തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ഇന്നലെ സ്ക്രീ‌നിംഗ് കമ്മറ്റി യോഗത്തില്‍ ധാരണയായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് വൈകിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

 

Top