‘വടകര ബുദ്ധിമുട്ടുള്ള മണ്ഡലമല്ല, ഇത്തവണ ജയം ഉറപ്പ്‘ ; കെ.കെ ശൈലജ

കോഴിക്കോട്: വടകരയില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി കെകെ ശൈലജ പ്രതികരിച്ചു. ആരോഗ്യ മന്ത്രിയായ കാലത്തെ പ്രവര്‍ത്തനം മണ്ഡലത്തില്‍ തനിക്ക് നേട്ടമാകുമെന്നും ശൈലജ പറഞ്ഞു. വടകര ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രം തന്നെയാണെന്നും, ജയിക്കാന്‍ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വിശദീകരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധകേസും വിധിയും കോടതിയുടെ മുന്നിലുള്ള വിഷയമാണ്. അത് മാത്രം പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്.

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം ഒരു കേസിന് മുന്നില്‍ ഒളിക്കാനാവില്ലെന്നായിരുന്നു ടിപി കേസ് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മറുപടി. വടകരയില്‍ മുരളീധരന്‍ വികസനം കൊണ്ട് വന്നോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടേയും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Top