മായം കലര്‍ന്ന ശര്‍ക്കര കേരളത്തില്‍ വില്‍ക്കുന്നു; നടപടിയെടുക്കാതെ അധികൃതര്‍

കോഴിക്കോട്: കേരളത്തില്‍ മായം കലര്‍ന്ന ശര്‍ക്കര വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയില്‍ കണ്ടെത്തി.

കേടാകാതിരിക്കുന്നതിനും നിറം നില നിര്‍ത്തുന്നതിനുമായിട്ടാണ് മായം കലര്‍ത്തുന്നത്. തുണികള്‍ക്ക് നിറം നല്‍കുന്നതിനാണ് സാധാരണ റോഡമിന്‍ ബി ഉപയോഗിക്കുന്നത്.

തമിഴ്‌നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര എത്തിക്കുന്നത്. എന്നാല്‍, നിര്‍മ്മാണ വേളകളിലൊന്നും ഇവയുടെ പരിശോധനകള്‍ നടക്കാറില്ല. പരാതികള്‍ കിട്ടാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.

Top