അര്‍ബുദ ചികിത്സ; പുതിയ ചുവടുവയ്പുമായി സര്‍ക്കാര്‍, ക്യാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം: അര്‍ബുദ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സര്‍ക്കാര്‍. അര്‍ബുദ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ക്യാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്.അര്‍ബുദവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, നയങ്ങള്‍ എന്നിവ ഈ ബോര്‍ഡായിരിക്കും അന്തിമമായി തീരുമാനിക്കുന്നത്.

മരുന്നുകളുടെ വില നിയന്ത്രണം, പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എന്നിവയും ബോര്‍ഡിന് കീഴിലാകും. സംസ്ഥാനത്തെ മൂന്ന് ക്യാന്‍സര്‍ സെന്ററുകളെയും, മെഡിക്കല്‍ കോളേജുകളെയും അര്‍ബുദ ചികിത്സ ലഭ്യമായ മറ്റ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളേയുമാണ് ഈ ബോര്‍ഡ് രൂപീകരിക്കുന്നതിലൂടെ ഒരു കുടക്കീഴിലാക്കുന്നത്.

ആരോഗ്യ മന്ത്രി അധ്യക്ഷത വഹിക്കുന്ന സംസ്ഥാനതല സമിതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡയറക്ടര്‍മാര്‍ എന്നിവരും അംഗങ്ങളാകും.

Top