കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത കാറ്റിലും മഴയിലും 10 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊല്‍ക്കത്തയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ഇവിടെ എട്ടു പേരാണ് മരിച്ചത്.
മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.