ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി ആരോഗ്യ സര്‍വകലാശാല

nurse

തൃശൂര്‍: സര്‍വകലാശാല പറയുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പിന്‍ലിക്കാന്‍ ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനം.

നാല് കോളേജുകളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം 300 ബിഎസ്‌സി നഴ്‌സിങ് സീറ്റുകള്‍ നഷ്ടപ്പെടും.

അംഗീകാരം പിന്‍വലിച്ച കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ലെന്ന് സര്‍കലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. സ്വാശ്രയ നഴ്‌സിങ് കോളേജുകളെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനായി സര്‍കലാശാല നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

20 ശതമാനം രോഗികളെപ്പോലും കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്ത കോളേജുകളുടെ അംഗീകാരമാണ് റദ്ദാക്കുന്നത്.

നഴ്‌സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണല്‍ ട്രസ്റ്റ്, കോട്ടയം, തിയോഫിലസ് കോളേജ് ഓഫ് നഴ്‌സിങ് – കോട്ടയം, ഇന്ദിരാഗാന്ധി നഴ്‌സിങ് കോളേജ് – എറണാകുളം, മേഴ്‌സി കോളേജ് ഓഫ് നഴ്‌സിങ് – കൊട്ടാരക്കര, രുക്മിണി കോളേജ് ഓഫ് നഴ്‌സിങ് – വെള്ളറട, നൈറ്റിങ് ഗേള്‍ കോളേജ് ഓഫ് നഴ്‌സിങ് നെടുമങ്ങാട്, എരുമേലി അസീസി, കണ്ണൂര്‍ കനോഫ, കോഴഞ്ചേരി ഫയോനില്‍, പാലക്കാട് സെവന്‍ത്‌ഡേ എന്നീ കോളേജുകളുടെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.

Top