cancel-licenses and reputations of fake private banks-Bank Employees union

ന്യൂഡല്‍ഹി: തിരിമറി നടത്തിയ സ്വകാര്യ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ബാങ്ക് എംപ്ലോയീസ് കോണ്‍ഫിഡറേഷന്‍.

ഇന്ത്യ പൂര്‍ണമായും ക്യാഷ്‌ലെസ് ആയി മാറണമെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയെടുക്കും. ഇന്ത്യയിലെ നാല്‍പതു ശതമാനം ജനങ്ങള്‍ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. പി.ഒ.എസ്. മെഷീനുകളടക്കം ഇവിടെ പ്രചാരത്തിലാകണമെങ്കില്‍ സമയമെടുക്കുെമന്ന് കോണ്‍ഫഡേറഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു.

ഗ്രാമങ്ങളില്‍ കറന്‍സി പോലും ആവശ്യത്തിനു വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഇപ്പോഴത്തെ കറന്‍സി ക്ഷാമം തീരാന്‍ മൂന്നുമാസമെങ്കിലും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചയില്‍ ഇരുപത്തിനാലായിരം രൂപ പോലും വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കാതെ തന്നെ ക്യാഷ്‌ലെസ് പദ്ധതി സാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top