കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ കനറാ ബാങ്കിന് 1,011 കോടി ലാഭം

കൊച്ചി: പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദമായ ജനുവരി- മാര്‍ച്ച് മാസത്തില്‍ 1,010.87 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2020ലെ സമാനപാദത്തില്‍ ബാങ്ക് കുറിച്ചത് 3,259.33 കോടി രൂപയുടെ നഷ്ടം ആയിരുന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (പ്രൊവിഷന്‍സ്) കുറഞ്ഞതാണ് ബാങ്കിന് ഇക്കുറി നേട്ടമായത്. 5,375.38 കോടി രൂപയില്‍ നിന്ന് 4,134 കോടി രൂപയായാണ് ബാദ്ധ്യത കുറഞ്ഞത്. ഇതിലൂടെ ബാങ്കിന്റെ വരുമാനം 14,222.39 കോടി രൂപയില്‍ നിന്നുയര്‍ന്ന് 21,522.60 കോടി രൂപയായി. പ്രവര്‍ത്തനലാഭത്തില്‍ 136.40 ശതമാനവും അറ്റ പലിശ വരുമാനത്തില്‍ 9.87 ശതമാനവും വളര്‍ച്ചയുണ്ട്.

Top