പലിശ നിരക്ക് കുറച്ച് കാനറ ബാങ്ക് !

canara-bank

കൊച്ചി: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്കുകള്‍ കുറച്ചു.

ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക് 6.55 ശതമാനവും ആറ് മാസത്തേക്കുള്ള വായ്പയ്ക്ക് 7.20 ശതമാനവും ഒരു വര്‍ഷത്തേക്കുള്ളവയ്ക്ക് 7.25 ശതമാനവുമായിരിക്കും പുതിയ അടിസ്ഥാന പലിശ നിരക്ക്.

നിരക്കുകള്‍ പ്രാബല്യത്തിലായി. അതേസമയം, റിപോ അധിഷ്ഠിത വായ്പ പലിശ നിരക്ക് 6.90 ശതമാനമായി തുടരും.

 

Top