കാനാറ ബാങ്കിനും എച്ച്ഡിഎഫിസിക്കും രൂപയിലുള്ള വിദേശ വ്യാപാരത്തിന് അനുമതി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക.

രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്‌ട്രോ അക്കൗണ്ടുകള്‍’ തുറന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ അറിയിച്ചു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി.

ഇടപാടുകള്‍ക്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക.

രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്‌ട്രോ അക്കൗണ്ടുകള്‍’ തുറന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള്‍ അറിയിച്ചു.യൂക്കോ ബാങ്കില്‍ ഒന്ന്, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ ആറ് എന്നിങ്ങനെയും റഷ്യന്‍ ബാങ്കുകളായ സ്‌ബെര്‍, വിടിബി എന്നിവയില്‍ ഒന്നുവീതവും അക്കൗണ്ടുകളാണ് ഇതിനകം തുറന്നിട്ടുള്ളത്. റഷ്യയിലെ മുന്‍നിരയിലെ ഇരു ബാങ്കുകളുമായും രൂപയില്‍ ഇടപാട് നടത്താന്‍ നേരത്തെതന്നെ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. സ്‌ബെറിനും വിടിബിക്കും ഇന്ത്യയില്‍ ശാഖകളുമുണ്ട്. ഇന്ത്യയില്‍ ശാഖയില്ലാത്ത മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്‌പ്രോമും യൂക്കോ ബാങ്കില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Top