പാരച്യൂട്ട് തുറക്കാനായില്ല; പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം

ഡെഡോമ: പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം.55 കാരനായ ജസ്റ്റിന്‍ കൈലോയാണ് മരിച്ചത്. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളലാണ് സംഭവം. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

പാരച്യൂട്ട് തുറക്കാനാകാത്തതാണ് അപകടത്തിനുകാരണമായതെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ ഹൈക്കമ്മീഷനെയും ജസ്റ്റിന്റെ ബന്ധുക്കളെയും അപകടവിവരമറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതനിര. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്.

കിളിമഞ്ചാരോയിലെ ഏറ്റവും പ്രസിദ്ധമായ വിനോദമാണ് പാരഗ്ലൈഡിംഗ്. 500000 ഓളം പേര്‍ ഓരോ വര്‍ഷവും കിളിമഞ്ചാരോ കയറുന്നുണ്ട്. എന്നാല്‍ ഇവിടെ അപകടങ്ങള്‍ അപൂര്‍വ്വമാണെന്നും അധികൃതര്‍ പറഞ്ഞു.

Top