ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ തൊഴില്‍ സാദ്ധ്യതയും പരസ്പര ബന്ധം ഉറപ്പിക്കുന്നതും മുന്നില്‍ കണ്ടാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് പ്രതികരിച്ചിരുന്നു. സന്ദര്‍ശനത്തിനിടയില്‍ നിരവധി കരാറുകള്‍ അദ്ദേഹം ഒപ്പിടുമെന്നാണ് വിവരം.

സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ജസ്റ്റിന്‍ ട്രൂഡൗ ഇന്ത്യയിലെത്തുന്നത്. സിവില്‍ ആണവ സഹകരണം, സ്‌പെയ്‌സ് റിസര്‍ച്ച്, പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കൂടാതെ പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ആഗ്രയിലെ താജ്മഹല്‍, അമൃതസറിലെ സുവര്‍ണക്ഷേത്രം, ഡല്‍ഹിയിലെ ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും.

Top