കനേഡിയന്‍ ജനതയുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍വ്വേ

ടൊറന്റോ: ജനസംഖ്യയുടെ കാല്‍ഭാഗത്തോളം കനേഡിയന്‍ ജനത ജീവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍വ്വേ. ആന്‍ഗസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ 21 ശതമാനം പേര്‍ തങ്ങള്‍ക്ക് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതേസമയം ഒരു ശതമാനം പേര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് വരെ കടം വാങ്ങിക്കേണ്ട അവസ്ഥയിലുമാണ്.

ലോണ്‍ എടുക്കാറുണ്ടോ?, ഫുഡ് ബാങ്ക് ഉപയോഗിച്ചിട്ടുണ്ടോ?,നിത്യോപയോഗസാധനങ്ങളുടെ ബില്‍ എങ്ങിനെ അടക്കുന്നു? തുടങ്ങി പന്ത്രണ്ടോളം ചോദ്യങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. തുടര്‍ന്ന് ജനതയെ നാല് ഗ്രൂപ്പുകളായി തരം തിരിക്കുകയും ചെയ്തു. ഇതില്‍ കടുത്ത ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ജനസംഖ്യയുടെ 16 ശതമാനം പേരാണ്. ഇവര്‍ ചോദ്യങ്ങളിലെ മുഴുവന്‍ സാഹചര്യങ്ങളും എപ്പോഴും അനുഭവിക്കുന്നവരാണ്.

അതേസമയം 77 ശതമാനം പേര്‍ ഓരോ സാഹചര്യവും ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടെന്നും സര്‍വ്വേയില്‍ വ്യക്തമാക്കി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കാനഡയില്‍ വര്‍ദ്ധിക്കുകയാണെന്നും സര്‍വ്വേയില്‍ പറയുന്നു.

Top