canadian national missing maoist hit regionr

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിന്നു കനേഡിയന്‍ പൗരനെ കാണാതായതായി റിപ്പോര്‍ട്ട്.

ഛത്തീസ്ഗഢിലെ മവോയിസ്റ്റ് ശക്തി കേന്ദ്രമായ ബസ്തര്‍ മേഖലയില്‍ നിന്നാണ് കനേഡിയന്‍ പൗരനെ കാണാതായിരിക്കുന്നത്.

സംഭവം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി ചര്‍ച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

സംഭവത്തിെന്റ പശ്ചാത്തലത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചതായി ബസ്തര്‍ പൊലീസ് അറിയിച്ചു. ഒഡീഷയിലെ സുക്മയിലേക്ക് വന്ന ജോണ്‍ സ്‌കാള്‍ സാക്കിനെയാണ് കാണാതായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Top