വാര്‍ത്തയില്ലെങ്കില്‍ സര്‍ക്കാര്‍ പരസ്യവുമില്ല; ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമെതിരെ കാനഡ

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികള്‍ വാര്‍ത്താ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ലിങ്കുകള്‍ ഉപയോഗിക്കുന്നതിനു പ്രതിഫലം നല്‍കണമെന്ന നിയമം കാനഡ പാസാക്കിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്താ ലിങ്കുകള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡ. വാര്‍ത്തയില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും സര്‍ക്കാര്‍ പരസ്യവും നല്‍കില്ലെന്ന് മന്ത്രി പാബ്ലോ റോഡ്രിഗസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കാനഡയിലെ ഓണ്‍ലൈന്‍ പരസ്യവരുമാനത്തിന്റെ 80 ശതമാനവും ഗൂഗിളും ഫെയ്‌സ്ബുക്കുമാണ് സ്വന്തമാക്കിയത്. വാര്‍ത്താ ലിങ്കുകള്‍ നല്‍കി നേടിയ പരസ്യവരുമാനത്തിന്റെ വിഹിതം അതാത് വാര്‍ത്താവെബ്‌സൈറ്റുകള്‍ക്കു കൈമാറണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇതിനെയാണ് കമ്പനികള്‍ എതിര്‍ക്കുന്നത്. ഏകദേശം 100 കോടിയോളം രൂപയുടെ പരസ്യമാണ് കാനഡ സര്‍ക്കാര്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രതിവര്‍ഷം നല്‍കുന്നത്.

Top