കൊറോണ; കാനഡയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ഒട്ടാവ: ആഗോള വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ദിവസം തോറും ജനങ്ങളില്‍ ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കാനഡയില്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് കൊളംബിയയിലെ ലിന്‍ വാലി കെയര്‍ സെന്ററിലുള്ള ആളാണ് മരിച്ചതെന്ന് പ്രവിശ്യാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ബോണി ഹെന്റി അറിയിച്ചു.

രാജ്യത്ത് 71 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മാത്രമല്ല പുതുതായി 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ലോകത്ത് 104 രാജ്യങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുകയാണ്.

Top