ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്കും കാനഡയില്‍ വിലക്ക്‌

ഒട്ടാവ: ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള  യാത്രാ വിമാന സര്‍വീസുകള്‍  കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും കാനഡയിലെത്തിയ വിമാന യാത്രക്കാരില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതൊരു താല്‍ക്കാലിക നടപടിയാണെന്നും അതേസമയം സാഹചര്യം വിലയിരുത്തി മുന്നോട്ടുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം വ്യാഴാഴ്ച രാത്രി മുതല്‍ നിരോധനം നിലവില്‍ വന്നു. എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. പ്രത്യേകിച്ച് വാക്സിനുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി ഉറപ്പാക്കുമെന്നും അല്‍ഗബ്ര പറഞ്ഞു.

Top