മഞ്ഞ് കുമിഞ്ഞ് കൂടി വീട്ടിനുള്ളില്‍ കുടങ്ങിപ്പോയ 70 കാരനെ പൊലീസ് രക്ഷിച്ചു

ഒട്ടാവ: കാനഡയില്‍ അസഹ്യമായ മഞ്ഞ് കുമിഞ്ഞ് കൂടി വീട്ടിനുള്ളില്‍ കുടങ്ങിപ്പോയ 70 കാരനെ പൊലീസ് രക്ഷിച്ചു. ഫ്‌ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വീടിന് മുമ്പില്‍ മഞ്ഞ് കുമിഞ്ഞ് കൂടികിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഞ്ഞ് നീക്കി വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വൃദ്ധനെ ജീവനോടെ കാണുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുകയായിരുന്നു എന്ന് വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു.

Top