കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ വെള്ളം തെറിപ്പിച്ച വാന്‍ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കാനഡ: കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ മന:പൂര്‍വ്വം വെള്ളം തെറിപ്പിച്ച വാന്‍ ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഓട്ടവ യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം കിംഗ് എഡ്വര്‍ഡ് അവന്യൂവില്‍ ചളിക്കുണ്ടിലേക്ക് ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് വാന്‍ ഓടിച്ച് കയറ്റുന്നതും ആളുകളുടെ മേല്‍ വെള്ളം തെറിപ്പിക്കുന്നതും അജ്ഞാതന്‍ ക്യാമറയില്‍ ഒപ്പി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ അധികൃതര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതരായി.

തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് ബ്ലാക്ക് ആന്റ് മക്‌ഡൊണാള്‍ഡ് കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിടുകയായിരുന്നു. ഇയാളുടെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് കമ്പനി അറിയിച്ചു. ഓട്ടവ പോലീസും നടപടിയെടുത്ത വിവരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Top