കാനഡയിലെ മുസ്ലീം കുടുംബത്തിന്റെ കൊല ; പ്രതികരിച്ച് പാകിസ്ഥാൻ

ഒട്ടാവ: കാനഡയിൽ വംശീയ വിരോധത്തെ തുടർന്ന് മുസ്ലീം കുടുംബത്തെ യുവാവ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഇസ്ലാമിക വിരോധം വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സാമൂഹിക മാധ്യമങ്ങളിലാണ് വഴിയാണ് ഇത്തരം പ്രവണതകൾ കൂടുതലായി കാണപ്പെടുന്നത്. ജനങ്ങൾക്കിടെ അകൽച്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഒരു കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ നിലപാട് വ്യക്തമാക്കിയത്.

Top