കാനഡയിലെ ജൂതർക്ക് നേരെ പലസ്തീൻ അനുകൂലികളുടെ അക്രമം

ഒട്ടാവ : കാനഡയിലെ ജൂത ജനതയ്ക്ക് നേരെ പലസ്തീൻ അനുകൂലികളുടെ അക്രമം . നിരവധി സ്ഥലങ്ങളിൽ, കനേഡിയൻ പോലീസ് ജൂതജനങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കാൻ ശ്രമിക്കാനും, ജൂത ജനതയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനും ശ്രമിക്കുന്നുണ്ട് .

കഴിഞ്ഞ ദിവസം അല്ലാഹു അക്ബർ മുഴക്കി കൊണ്ട് പലസ്തീനികൾ തല്ലിച്ചതയ്ക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ജൂത യുവാവിനു നേരെയും അക്രമമുണ്ടായി . കല്ലുകളും , ഗ്ലാസ് കഷണങ്ങളും കൊണ്ടാണ് പലസ്തീൻ അനുകൂലികൾ ജൂത യുവാവിനെ അക്രമിച്ചത് .

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാനഡയിൽ പലസ്തീൻ അനുകൂല ജനക്കൂട്ടവും രാജ്യത്ത് താമസിക്കുന്ന ഇസ്രായേൽ അനുകൂലികളും തമ്മിൽ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

ജൂത വംശജനായ വൃദ്ധനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമവുമുണ്ടായി . പോലീസ് സുരക്ഷയോടെ കാർപാർക്കിംഗിലേക്ക് പോകുകയായിരുന്ന യുവതി വൃദ്ധനെ പലസ്തീൻ അനുകൂലികൾ മർദ്ദിക്കുന്നത് കണ്ട് തടയാനാണ് ശ്രമിച്ചത് .

എന്നാൽ അവർ കല്ലുകളും , ഗ്ലാസ് ബോട്ടിലുകളും ഇവർക്ക് നേരെ എറിഞ്ഞു. തുടർന്ന് പലസ്തീൻ അനുകൂലികളിൽ രണ്ട് പേർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . ന്യൂയോർക്കിലെ മാൻഹട്ടനിലും പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ അക്രമം നടന്നിരുന്നു. സമരത്തെ വിമർശിച്ച യുവാവിനെ ഇരുമ്പ് കസേര കൊണ്ട് അടിച്ചു വീഴ്ത്തി .

Top