ഇവരാണ് യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ; സമരത്തിലേയ്ക്ക് ഇറങ്ങുന്നത് ന്യായത്തിനായി

doctors

ക്യുബെക്: കാനഡയിലെ ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്. എന്നാല്‍ എന്തിനാണ് ഇവരുടെ സമരമെന്ന് കേട്ടാല്‍ നമ്മുടെ ഡോക്ടര്‍മാര്‍ ഒന്നു തല താഴ്‌ത്തേണ്ടതായി തന്നെ വരും. ശമ്പളം അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള കാനഡയിലെ ഈ ഡോക്ടര്‍മാരുടെ സമരം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഒന്നു ഞെട്ടിച്ചിരിക്കുക തന്നെയാണ്.

അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് സമരവുമായി ഡോക്ടര്‍മാര്‍ ഇറങ്ങിയിരിക്കുന്നത്. ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണവും നടത്തിവരികയാണ്. നൂറുകണക്കിന് ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മികച്ച ആരോഗ്യ സംവിധനമാണ് വേണ്ടതെന്നും, അല്ലാതെ ശമ്പള വര്‍ധനവല്ല വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ സമരം. തങ്ങളുടെ ശമ്പള വര്‍ധനവിനായി നീക്കി വെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്‌സുമാരുടേയും, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവരുടേയും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

Top