ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ

ണ്ട് ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ച് സംഘടനകളെ നിരോധിക്കണമെന്ന ആവശ്യമാണ് ഇന്ത്യക്കുള്ളത്. വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു.

നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ കാനഡ നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍, സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉന്നയിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന കാനഡക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആക്ഷേപമാണ് വാഷിംഗ്ടണ്ണില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജയശങ്കര്‍ ഉന്നയിച്ചത്.

അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലര്‍ന്ന രാജ്യമാണ് കാനഡയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top