കാണാതായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി

കാനഡ: കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ പര്‍വ്വതനിരയിലേക്ക് കയറുന്നതിനിടെ കാണാതായ ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജെസ് റോസ്‌കെല്ലി, ഡേവിഡ് ലമ, അമേരിക്കക്കാരന്‍ ഹന്‍സ്‌ജോര്‍ഗ് ഔര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്. അടുത്ത ദിവസം മുതല്‍ അധികൃതര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. പര്‍വ്വതാരോഹണത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തിയതോടെയാണ് മൂന്ന് പേരും മരിച്ചെന്ന നിഗമനത്തിലേക്ക് തെരച്ചിലിന് നേതൃത്വം നല്‍കിയവര്‍ എത്തിയത്.

Top