ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ ഇടിഎഫിന് കാനഡ അം​ഗീകാരം നൽകി

bitcoin

ടൊറന്റോ: കാനഡയിലെ പ്രധാന വിപണി നിയന്ത്രണ സ്ഥാപനം ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അനുമതി നൽകി. ക്രിപ്‍റ്റോകറൻസിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കും എന്നാണ് റിപ്പോർട്ടുകൾ.

ക്രിപ്റ്റോകറൻസിയുടെ വളർന്നുവരുന്ന അസറ്റ് ക്ലാസിലേക്ക് നിക്ഷേപകർക്ക് എളുപ്പത്തിലും കാര്യക്ഷമമായും പ്രവേശനം അനുവദിക്കുന്ന, ബിറ്റ്കോയിനിൽ നേരിട്ട് നിക്ഷേപം നടത്താവുന്ന ലോകത്തിലെ ആദ്യത്തെ ഇടിഎഫാണിതെന്ന് പർപ്പസ് ഇൻവെസ്റ്റ്മെന്റ്സ് പറഞ്ഞു.

സി എം ഇ ഡെറിവേറ്റീവ് എക്സ്ചേഞ്ചിലെ ഫ്യൂച്ചേഴ്സ് കരാറുകൾ ഉപയോഗിച്ച് നിക്ഷേപകർക്ക് ബിറ്റ്കോയിൻ ട്രേഡ് ചെയ്യാൻ കഴിയും.

Top