യൂട്യൂബില്‍ നിങ്ങള്‍ നിരന്തരം കാണുകയും തിരയുകയും ചെയ്യുന്ന വീഡിയോകള്‍ ഏതൊക്കെയാണെന്ന് യൂട്യൂബ് ശേഖരിച്ച് വെക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ താത്പര്യങ്ങള്‍ തിരിച്ചറിയുകയും നിങ്ങളുടെ യൂട്യൂബ് വിന്‍ഡോയില്‍ വീഡിയോകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്യാറുണ്ട്. യൂട്യൂബ് പരസ്യവിതരണത്തിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഈ സംവിധാനം ചിലപ്പോള്‍ സ്വകാര്യതയെ ബാധിക്കുന്നതോ അല്ലെങ്കില്‍ ശല്യപ്പെടുത്തുന്നതോ ആയിരിക്കും. എന്നാല്‍ നിങ്ങളുടെ വാച്ച് ഹിസ്റ്ററിയും സെര്‍ച്ച് ഹിസ്റ്ററിയും റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് തടയാന്‍ കഴിയുമെന്നത് പലര്‍ക്കും അറിയില്ല.
ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്ന യൂട്യൂബ് ആപ്പിലെ സെറ്റിങ്സിലെ ഹിസ്റ്ററി & പ്രൈവസി എടുത്ത് പോസ് സെര്‍ച്ച് ഹിസ്റ്ററി ടോഗിള്‍, പോസ് വാച്ച് ഹിസ്റ്ററി എന്ന ടോഗിള്‍ ബട്ടനുകള്‍ ഓണ്‍ ചെയ്താല്‍ മതിയാകും. ഐഒഎസ് ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സെറ്റിങ്സ് തുറന്ന് താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഈ ബട്ടണുകള്‍ കാണാം. ഇതോടെ നിങ്ങളുടെ യൂട്യൂബില്‍ കാണുന്നതും, തിരയുന്നതുമായ വീഡിയോകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നത് നിര്‍ത്തി വെക്കാനാവുന്നതാണ്. നേരത്തെ ശേഖരിച്ചു വെച്ച വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഹിസ്റ്ററി & പ്രൈവസി ഓപ്ഷനില്‍ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി, ക്ലിയര്‍ വാച്ച് ഹിസ്റ്ററി എന്നിവ തിരഞ്ഞെടുത്താലും മതി.