തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

വസ്തുതകളെ വളച്ചൊടിച്ചും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും എനിക്കെതിരായി വിദ്വേഷം ഇളക്കിവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് വെറും കച്ചവടം മാത്രമാണ്. എനിക്കെതിരായി കള്ളം പ്രചരിപ്പിച്ച് അവര്‍ ജീവിക്കുന്നു. ഞാന്‍ അതില്‍ സന്തോഷവാനാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Top