Can hold Lok Sabha, all state polls at once: Election Commission

election

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പും എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള നിയസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചുനടത്താനുള്ള നീക്കത്തെ അനുകൂലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുസംബന്ധിച്ച് നിയമമന്ത്രാലയത്തിന് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താമെന്ന് അറിയിച്ചിരിക്കുന്നത്.

ഇത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരരമൊരു നീക്കവുമായി രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ സമയവും ചിലവും വലിയ തോതില്‍ ലാഭിക്കാമെന്നതാണ് നീക്കത്തിനു പിന്നില്‍.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഒന്നിച്ചു നടത്തണമെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടിരുന്നത്.

Top