ഫുട്‌ബോളിലെ ഹെഡ്ഡര്‍ മറവിരോഗത്തിന് കാരണമാകാമെന്ന് പഠനം

ഗ്ലാസ്‌ഗോ: ഫുട്‌ബോളിലെ ഹെഡിംഗ് മറവി രോഗത്തിന് കാരണമാകുമോ എന്ന കാര്യത്തില്‍ കാര്യമായ ഗവേഷണം നടത്താനൊരുങ്ങുകയാണ് പ്രശസ്ത നാഡീ വിദഗ്ധന്‍ വില്ലീ സ്റ്റീവേര്‍ട്ട്. ഫുട്‌ബോള്‍ രംഗത്തെ പഴയകാല പ്രമുഖരെ വച്ചാണ് ഗവേഷണം. ഇംഗ്ലണ്ട് കളിക്കാരന്‍ ജെഫ് ആസ്റ്റ്‌ലീ 2002ല്‍ മരണപ്പെടുന്നത് ഇത്തരത്തിലുള്ള സംശയം ബാക്കി വച്ചിട്ടാണ്.

അലന്‍ ഷീറര്‍ വലിയ ഹെഡ്ഡര്‍ താരമായിരുന്നു. അദ്ദേഹവും മരവി രോഗത്തിന്റെ ഭീഷണി നേരിടുന്നു. 10,000 മുന്‍ കളിക്കാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുതിയ ഗവേഷണം ആരംഭിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ അസ്സോസിയേഷന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ആസ്റ്റിലി മരണപ്പെടുന്നത് 59-ാംമത്തെ വയസ്സിലാണ്. അദ്ദേഹത്തിന്റെ തലച്ചോര്‍ പരിശോധിച്ചപ്പോള്‍ അസാധാരണമായി വിധത്തില്‍ ക്ഷതങ്ങള്‍ ഏറ്റിട്ടുള്ളതായി കണ്ടെത്തി. സാധാരണ ഗതിയില്‍ ബോക്‌സര്‍മാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടു വരാറുള്ളത്.

ഇംഗ്ലണ്ടിലെ മൂന്ന് കളിക്കാര്‍ക്ക് അല്‍ഷ്യമേഴ്‌സ് രോഗം സ്ഥിരീകരിച്ചിരുന്നു. 1996ല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത മാര്‍ട്ടിന്‍ പീറ്റേഴ്‌സ്, റേ വില്‍സണ്‍, നോബി സ്‌റ്റൈല്‍സ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതല്‍ രണ്ട് പേര്‍ മരണപ്പെട്ടു.

എന്നാല്‍ ഫുട്‌ബോള്‍ ആണോ ഇതിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ഫുട്‌ബോള്‍ ഹെഡ് ചെയ്യുമ്പോള്‍ തലച്ചോറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്‌കോട്ട്‌ലന്റിലെ വിദ്യാര്‍ത്ഥികളെ ഫുട്‌ബോള്‍ കളിപ്പിച്ചു കൊണ്ടു ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

കുട്ടികളെ ലബോറട്ടറി സംവിധാനത്തില്‍ നിര്‍ത്തിക്കൊണ്ട് ചെറിയ ടെന്നീസ് ബോളുകള്‍ അവരില്‍ പ്രയോഗിക്കും വളരെ ചെറിയ മാറ്റങ്ങള്‍ പരിശോധിച്ച് ഗവേഷണം ആധികാരികമാക്കാനും സംഘം ശ്രമിച്ചു.

പന്ത് തട്ടുമ്പോള്‍ അത് ഓര്‍മ്മയെ 24 മണിക്കൂര്‍ നേരത്തേക്ക് ചെറിയ തോതിലെങ്കിലും ഇല്ലാതാക്കുമെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളോട് പരീക്ഷാ സമയങ്ങളില്‍ ഫുട്‌ബോള്‍ കളിക്കരുതെന്നും സ്റ്റീവേര്‍ട്ട് നിര്‍ദ്ദേശിച്ചു.

Top