ബ്ലാസ്റ്റേഴ്‌സിനായി മഞ്ഞ ഛായം പൂശാം; ഇനി സൗജന്യമായി

കൊച്ചി: കേരളാ ബ്ലാഴ്സ്റ്റേഴ്സിന്റെ ഹോം മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് എല്ലാ ഐഎസ്എല്‍ സീസണുകളിലെയും പതിവ് കാഴ്ചയാണ്. മഞ്ഞ ജഴ്സി അണിഞ്ഞ്, തലയില്‍ മഞ്ഞ റിബണ്‍ കെട്ടി, മുഖത്ത് ഛായം പൂശിയെത്തുന്ന ‘മഞ്ഞപ്പട’യുടെ ആവേശം സ്റ്റേഡിയത്തിനകത്തും പുറത്തും ഉത്സവാന്തരീക്ഷമാണ് തീര്‍ക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പക്ഷെ ടീമിന് വേണ്ടി ഇതിലൊന്നും നഷ്ടം കാണാറില്ലെന്നതിന് തെളിവാണ് മഞ്ഞയില്‍ കുളിച്ചു നില്‍ക്കാറുള്ള ഗ്യാലറി. ഇപ്പോള്‍ കൊച്ചിയില്‍ സൗജ്യമായി മുഖത്ത് ഛായം പൂശാനും റിബണ്‍ നല്‍കാനും അവരുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പാര്‍ട്ണര്‍മാരില്‍ ഒന്നായ ഐഫര്‍ സംഘമാണ് ഇപ്പോള്‍ കൊച്ചിയില്‍ സൗജന്യ വര്‍ണ്ണക്കാഴ്ച ഒരുക്കുന്നത്.

ഇങ്ങനെ മഞ്ഞയില്‍ മുങ്ങിയെത്താന്‍ ആരാധകരുടെ കീശയില്‍ നിന്നും നല്ലൊരു തുക ചോരും. ജഴ്സി വേണം, ഛായം പൂശണം. മഞ്ഞ പതാക വീശണമെങ്കില്‍ വീണ്ടും പണം പോകും. വുകാമനോവിച്ചിന്റെയും കെ പി രാഹുലിന്റെയും അഡ്രിയാന്‍ ലൂണയുടെയും മാസ്‌ക് വെക്കണമെങ്കില്‍ പിന്നെയും പണം കണ്ടെത്തണം.

Top