യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തുടങ്ങിയ ക്യാംപെയിൻ പഞ്ചായത്തുതലത്തിലേക്ക്

കോഴിക്കോട് : ‘വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ’ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തുടങ്ങിയ ക്യാംപെയിൻ പഞ്ചായത്തുതലത്തിലേക്കു വ്യാപിക്കുന്നു. ക്യാംപെയിന്റെ ഭാഗമായ പഞ്ചായത്തു പ്രതിനിധി സംഗമങ്ങൾ തിങ്കളാഴ്ച തുടങ്ങും. ശാഖതലത്തിൽ നടത്തേണ്ട യൂത്ത് മീറ്റുകൾ പൂർത്തീകരിച്ച പഞ്ചായത്തുകളിലാണു പ്രതിനിധി സംഗമങ്ങൾക്കു തുടക്കമാവുന്നത്.

പ്രതിനിധി സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ‍ വൈകിട്ട് എഴിനു പെരുവയലിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി ടി.പി.എം.ജിഷാൻ എന്നിവർ പ്രസംഗിക്കും. ക്യാംപെയിന്റെ ഭാഗമായി ശാഖകളിൽ യൂത്ത് മീറ്റ്, പഞ്ചായത്തുതല പ്രതിനിധി സംഗമം, മണ്ഡലംതല സ്മൃതി വിചാരം, ജില്ലാതല പദയാത്ര തുടങ്ങിയവയാണു നടക്കുന്നത്. എറണാകുളത്തു നടക്കുന്ന മഹാറാലിയോടു കൂടി ക്യാംപെയിൻ സമാപിക്കും.

Top