കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം; യുവാവിനെതിരെ കേസ്

കല്‍പ്പറ്റ: പൊതുജനങ്ങള്‍ കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വാളാട് കൂടംകുന്നില്‍ കുന്നേത്ത് വീട്ടില്‍ അബ്ദുള്‍ റഷീദ് (35) നെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തത്.

കൊവിഡ് പരിശോധനക്ക് പോകരുതെന്നും ട്രീറ്റ്മെന്റ് സെന്ററുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്നുമുള്ള സന്ദേശങ്ങള്‍ ഫേസ്ബുക്, വാട്സ് ആപ് എന്നീ സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശബ്ദ സന്ദേശത്തിലൂടെയാണ് വാട്ട്‌സ് ആപ്പിലൂടെ ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്.

Top