ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുള്ള കാമോണ്‍ ഐ ക്ലിക് വിപണിയില്‍

camon i

ടെക്‌നോ മൊബൈലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയുള്ള പ്രീമിയം സ്മാര്‍ട്‌ഫോണ്‍ കാമോണ്‍ ഐ ക്ലിക് വിപണിയിലെത്തി. മിഡ്‌നൈറ്റ് ബ്ലാക്, ഷാംപെയ്ന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 13,999 രൂപയാണ് വില.

ഏതു പ്രകാശസാഹചര്യത്തിലും മികച്ച സെല്‍ഫികളെടുക്കാന്‍ സാധിക്കുന്ന 20 എംപി ക്യാമറയാണ് കാമോണ്‍ ഐ ക്ലിക്കിലുള്ളത്. ബാക് ഗ്രൗണ്ട് ബ്ലര്‍ ചെയ്യാനുള്ള സംവിധാനവും ഫോണിലുണ്ട്. ഏറ്റവും പുതിയ ഡുവല്‍ ഇമേജ് പ്രോസസറാണ് മറ്റൊരു പ്രത്യേകത. 16 എംപിയാണ് പിന്‍ ക്യാമറ. ആറിഞ്ച് ഡിസ്‌പ്ലേ യാണ് ഫോണിലുള്ളത്. 7.8 എംഎം ആണ് ഫോണിന്റെ കനം.

Top