പന്ത് ചുരണ്ടല്‍ വിവാദം: നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലെത്തിയ ബാന്‍ക്രോഫ്റ്റിന് നിരാശ

cameron

പെര്‍ത്ത്: ഏറെ നാളത്തെ വിലക്കിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ പന്ത് ചുരണ്ടല്‍ വിവാദ നായകന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ബിഗ് ബാഷ് ലീഗില്‍ നിരാശ. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനായി ഇറങ്ങിയ ബാന്‍ക്രോഫ്റ്റ് പക്ഷേ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാതെ ഹറികെയ്ന്‍സിനെതിരെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഹറികെയ്ന്‍സ് പേസര്‍ റിലെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് 9മാസത്തെ വിലക്ക് നേരിട്ട ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അവസാനിച്ചത് ഞായറാഴ്ചയാണ്. ഇതോടെ 26കാരനായ താരത്തിന് അടുത്ത മത്സരത്തില്‍ തന്നെ സ്‌കോച്ചേര്‍സ് കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

സീസണില്‍ സ്‌കോച്ചേര്‍സിന്റെ നാലാം മത്സരമായിരുന്നു ഇത്. മത്സരത്തില്‍ ഹറികെയ്ന്‍സ് ആറ് വിക്കറ്റിന് വിജയിച്ചു.

Top