ക്യാമറാമാൻ അനിൽ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ് : ക്യാമറാമാന്‍ അനില്‍ കണ്ണ(45)നെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിരിക്കയ്ക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ഡല്‍ഹി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു.

Top