ഡിസ്‌പ്ലേയ്‌ക്ക് കീഴിലായി ക്യാമറ ; പുത്തൻ സ്മാർട്ഫോണുമായി ഹുവാവേ

യർന്ന നിലവാരമുള്ള ക്യാമറ സംവിധാനങ്ങളുള്ള ഡിവൈസുകൾ അവതരിപ്പിക്കുന്നതിൽ ഹുവാവേ എന്നും മുന്നിലാണ്. ഇപ്പോഴിതാ ഡിസ്‌പ്ലേയ്‌ക്ക് കീഴിലായി ക്യാമറ വരുന്ന ഒരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പോവുകയാണ് ഹുവാവെ. ഈ ഫോണിൽ അഞ്ച് റിയർ ലെൻസുകളും ഉണ്ടായിരിക്കുമെന്നാണ് അടുത്തിടെ ഇറങ്ങിയ ടെക് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഈ ക്യാമറ സെറ്റപ്പ് ഇതിനുമുൻപ് വന്നിരിക്കുന്നത് നോക്കിയ 9.1 പ്യൂവർവ്യൂ ഹാൻഡ്‌സെറ്റിലാണ്.

പുതിയ ഡിവൈസിൻറെ ഫ്രണ്ട് ഫാസിയ പൂർണ്ണമായും സ്‌ക്രീനിൽ ഉൾക്കൊള്ളുന്നു. സെൽഫി ക്യാമറയ്‌ക്കായി ഒരു നോച്ചും പഞ്ച് ഹോളും ഇല്ലാതെയാണ് ഈ ഡിവൈസ് വരുന്നത്. പകരമായി, മുൻ ക്യാമറ സെൻസർ വരുന്നത് ഡിസ്‌പ്ലേയ്‌ക്ക് കീഴിലായിരിക്കും. 32 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ഈ ഹുവാവേ സ്മാർട്ട്‌ഫോണിന്റെ മുകളിലും താഴെയുമായി ബെസലുകളുപയോഗിച്ച് വശങ്ങളിൽ ഒരു വളഞ്ഞ എഡ്ജ് ഡിസ്‌പ്ലേ വരുന്നു.

ഹുവാവേ അയച്ച വെർച്വൽ ഡ്രോയിംഗുകളിൽ ഡിവൈസ് മൂന്ന് മോഡൽ വേരിയന്റുകളിൽ കാണാൻ കഴിയും. ഓരോന്നിനും പിന്നിലെ ക്യാമറകൾ വ്യത്യസ്ത സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു. ഈ ഡിവൈസ് ചാർജു ചെയ്യുന്നതിന് ചുവടെ യുഎസ്ബി-സി കണക്ഷൻ ഉണ്ട്, കൂടെ ഒരു സ്പീക്കറും ഇവിടെ കാണാം. മുകളിലും താഴെയുമായി ഒരു മൈക്രോഫോൺ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ, മുകളിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ടെന്ന് പറയുന്നു. ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ചുള്ള മികച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഹുവാവേയുടെ ഈ പുതിയ സ്മാർട്ഫോണിനെ മൊബൈൽ പ്രേമികൾ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Top