നാല് ക്യാമറകളോടു കൂടിയ വാവേയുടെ വൈ9 സ്മാര്‍ട്‌ഫോണ്‍ ; വിപണിയില്‍ എത്തി

vavo-y9

വാവേയുടെ വൈ9 സ്മാര്‍ട്‌ഫോണ്‍ പുറത്തെത്തി. 2160 x 1080 പിക്‌സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ നാല് ക്യാമറകളാണ് ഫോണിനുള്ളത്. തായ്‌ലന്‍ഡില്‍ പുറത്തിറക്കിയ ഫോണ്‍ കറുപ്പ്, നീല,സ്വര്‍ണക്കളര്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

വാവേയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ 10 പോലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് സമാനമാണ് വൈ9 (2018) ഡിസൈനും. മെറ്റല്‍ യുനിബോഡി ഡിസൈനിലുള്ള ഫോണിന് പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുണ്ട്.

വാവേയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. നാല് ക്യാമറകള്‍ തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഡ്യുവല്‍ ക്യാമറകളായാണ് ക്രമീകരിച്ചിരിക്കുന്നത്.Related posts

Back to top