camera – 6k consumer – panasonic

മുംബൈ: കാമറ നിര്‍മ്മാണത്തില്‍ പേരുകേട്ട പാനസോണിക് പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ലോകത്തെ ആദ്യ 6കെ കണ്‍സ്യൂമര്‍ കാമറയുമായി വിപണി കീഴടക്കാനാണ് കമ്പനിയുടെ തീരുമാനം.

പാനസോണിക് ജിഎച്ച് 5 മോഡലാണ് 6കെയുമായെത്തുന്നതെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 4കെ കാമറകള്‍ പോലും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ഇത്തരമൊരു ആശയം നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

6കെ വീഡിയോ സെക്കന്റില്‍ 30 ഫ്രെയിമും 4കെ ആണെങ്കില്‍ സെക്കന്റില്‍ 60 ഫ്രെയിംവെച്ചും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ റെക്കോഡ് ചെയ്ത 6കെ വീഡിയോയില്‍ നിന്ന് 18എംപി സ്റ്റില്‍ ഫ്രെയിമുകള്‍ സെപറേറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക.

Top