ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തി; അനിത പുല്ലയിലിനെ പുറത്താക്കി

തിരുവനന്തപുരം: ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡാണ് പുറത്താക്കിയത്.

ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക അറിയിച്ചു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസിയായ അനിത പുല്ലയിൽ മുൻപ് ലോക കേരളസഭയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.

Top