കോണ്‍ഗ്രസ്സുമായി സഹകരിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി കേംബ്രിഡ്ജ് അനലിറ്റിക്ക

analytica

ലണ്ടന്‍: കോണ്‍ഗ്രസ്സിനെതിരെ വിവാദ വെളിപ്പെടുത്തലുമായി കേംബ്രിഡ്ജ് അനലിറ്റിക്ക. കോണ്‍ഗ്രസ്സുമായി സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായാണ് കേംബ്രിജ് അനലിറ്റിക്ക മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്ല്‍ രംഗത്തെത്തിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ക്രിസ്റ്റഫര്‍ വെയ്ലിന്റെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇദ്ദേഹം തന്നെയാണ് ഇന്ത്യയിലെ അനലിറ്റിക്കയുടെ ഇടപെടലും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. .

കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫീസും ജീവനക്കാരും ഉണ്ടെന്ന് വെയ്ല്‍ പറഞ്ഞു. കമ്പനി വിപുലമായ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ നടത്തിയതെന്നും പ്രാദേശിക തലത്തിലുള്‍പ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോണ്‍ഗ്രസ്സിനായി കമ്പനി നിര്‍വഹിച്ചിരുന്നുവെന്നും വെയ്ല്‍ പറഞ്ഞു.

അതേസമയം, ദേശീയ തലത്തില്‍ ഇടപെടല്‍ നടത്തിയതിനെ കുറിച്ച് അറിവില്ലെന്നും പ്രാദേശിക തലത്തില്‍ ഇടപ്പെട്ടിരുന്നതായി അറിയാമെന്നും വെയ്ല്‍ പറയുന്നു. കമ്പനിക്ക് അവിടെ ഓഫീസും ജീവനക്കാരുമുണ്ടെന്ന് വെയ്ല്‍ പറഞ്ഞു.

Top