മാല്‍വെയര്‍: കാം സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന മാല്‍വെയര്‍ ആപ്ലിക്കേഷനില്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി.

സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയാണ് കാം സ്‌കാനറിലെ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയത്. ഏറ്റവും പുതിയ കാം സ്‌കാനര്‍ ആപ്പില്‍ ദോഷകരമായ ട്രൊജന്‍ ഡ്രോപ്പര്‍ മോഡ്യൂളും അടങ്ങിയിരുന്നുവെന്നും അവ അനധികൃതമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ പെയ്ഡ് സബ്സ്‌ക്രിപ്ഷനുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുവെന്നും കാസ്പര്‍സ്‌കീ കണ്ടെത്തി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 10 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് കാം സ്‌കാനര്‍.

Top