Caltech Researchers Find Evidence of a Real Ninth Planet Caltech

സൗരയൂഥത്തില്‍ പുതിയ ഗ്രഹത്തെ കണ്ടെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രലോകം. ഒന്‍പതാം ഗ്രഹം ഭൂമിയേക്കാള്‍ പതിന്‍മടങ്ങ് ഭീമമായ മഞ്ഞുനിറഞ്ഞ ഗ്രഹമാമെന്നാണ് പറയപ്പെടുന്നത്. പ്‌ളൂട്ടോയില്‍ നിന്ന് ശതകോടി കിലോമീറ്റര്‍ അകലെയായാണ് ഒന്‍പതാം ഗ്രഹം സൂര്യനെ വലം വയ്ക്കുന്നത്.

ഗ്രഹത്തെ നിരീക്ഷണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും പുതിയ ഗ്രഹത്തിന്റെ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള എല്ലാ തെളിവുകളും ലഭിച്ചതായി കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്മാരായ മൈക് ബ്രൗണും കോണ്‍സ്റ്റാന്റിന്‍ ബാറ്റിജിനും വ്യക്തമാക്കി.

1930ല്‍ കണ്ടെത്തിയ പ്ലൂട്ടോ 75 വര്‍ഷത്തോളം ഒന്‍പതാം ഗ്രഹമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മൈക് ബ്രൗണിന്റെ പഠനങ്ങളിലൂടെ പ്ലൂട്ടോയ്ക്ക് ഗ്രഹമെന്ന സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒന്‍പതാം ഗ്രഹമെന്ന സ്ഥാനം നല്‍കി പുതിയ ഗ്രഹത്തെ സ്വീകരിക്കാനിരിക്കുകയാണ് ശാസ്ത്രലോകം.

Top