ഷൂ ആക്രമണത്തിന്റെ ഉത്തവാദിത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കണമെന്നും അക്രമത്തിന് ആഹ്വാനം ചെയുന്നത് വി.ഡി സതീശന്‍ ആണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ആഹ്വന പ്രകാരമാണോ ഷൂ എറിഞ്ഞതെന്ന് വ്യക്തമാക്കണം. ബസിന് നേരെ ആക്രമണം ഉണ്ടായി. ഞങ്ങള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകള്‍ ആണോ ഷൂ എറിഞ്ഞത്. നിങ്ങള്‍ കാണിക്കുന്ന കോപ്രായത്തിന്റെ കൂടെ നാട് കൂടില്ല. പ്രതിപക്ഷ നേതാവ് കള്ളാപ്രചാരണം നടത്തുകയാണെന്നും വാഹനത്തിന് അകമ്പടയിയായി ഗുണ്ടകള്‍ ഉണ്ടെന്നു പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആഡംബര യാത്ര നടത്തുകയാണ് സര്‍ക്കാര്‍. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഗുണ്ടകള്‍ ചെയ്യുന്നതിലും ഭീകരമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത്. പൊലീസിന്റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.കോതമംഗലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഡിവൈഎഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധം കടുപ്പിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു കെ എസ് യു. വൈസ് പ്രസിഡന്റ് അരുണ്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സൂചന നല്‍കിയിരുന്നത്.
പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തല്ലിച്ചതച്ചിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്യു പ്രവര്‍ത്തകര്‍ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരില്‍ കരിങ്കൊടി പ്രതിഷേധമായിരുന്നു. കറുത്ത ഷൂ എറിഞ്ഞ പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. സമരത്തിന്റെ ഗതി മാറ്റാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. കരിങ്കൊടികള്‍ മാറ്റി തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും ഇനി ഷൂ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.