call center Fraud

മുംബൈ : യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പ് പുറത്തുവന്നു.

മീരാ റോഡിലെ ഏഴു കോള്‍ സെന്ററുകളില്‍ നടത്തിയ പരിശോധനയില്‍ 500 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിദിനം ഒരു കോടി രൂപയിലേറെ തട്ടിയെടുത്തിരുന്നതായാണു വിവരം. ഇരകളെ തിരഞ്ഞെടുക്കാന്‍ ചില യുഎസ് പൗരന്മാരാണു സഹായിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. തുകയുടെ 30% ഇവര്‍ക്കു കമ്മീഷനായി നല്‍കിയിരുന്നു.

ബാങ്ക് വായ്പയില്‍ കുടിശികയുള്ള യുഎസ് പൗരന്മാരാണ് കൂടുതലും ചതിക്കപ്പെട്ടത്.ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവില്‍ വീഴ്ചവരുത്തിയവരും തട്ടിപ്പിനിരയായി.

യുഎസിലെ ഐആര്‍എസ് (നികുതി വിഭാഗം) ഉദ്യോഗസ്ഥര്‍ ചമഞ്ഞു യുഎസ് പൗരന്‍മാരെ ഫോണ്‍ ചെയ്യുന്ന സംഘം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയും.

വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു ഭീഷണിയുമുണ്ടാകും. മിക്ക ഫോണ്‍ കോളുകളും യുഎസിലെ എമര്‍ജന്‍സി നമ്പരായ 911ല്‍നിന്നായിരുന്നതിനാല്‍ പലരും സംശയിച്ചില്ല.

പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു വിളിക്കുന്ന നമ്പരില്‍ ഇങ്ങനെ കൃത്രിമം കാട്ടിയത്. ബാങ്കില്‍നിന്നെന്ന വ്യാജേന വിളിക്കുന്നവര്‍, കുടിശിക വരുത്തിയ തുക തങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

Top