ഓണ്‍ലൈന്‍ ഓട്ടോ സര്‍വ്വീസുമായി കോള്‍ ഓട്ടോ ആപ്ലിക്കേഷന്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ഓട്ടോ സര്‍വ്വീസുമായി കോള്‍ ഓട്ടോ എന്ന ആപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ ആപ്ലിക്കേഷന്‍ സേവനം ഒരു പോലെ ലഭ്യമാകും.

കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ബുക്ക് ചെയ്താല്‍ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് കിട്ടും.യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ തന്നെ മനസിലാക്കാം. ഓട്ടോ ഡ്രൈവര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെയും കണ്ടെത്താം. നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാണ് ഈടാക്കുക.

15 ദിവസത്തിനകം കോള്‍ ഓട്ടോ സേവനം പൂര്‍ണരൂപത്തില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പില്‍ എമര്‍ജന്‍സി ബട്ടന്‍ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അത്യാവിശ്യ ഘട്ടങ്ങളില്‍ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേര്‍ട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമര്‍ജന്‍സി ബട്ടണ്‍.

Top