പ്രത്യേക നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നാല്‍ ജാഗ്രത

കൊച്ചി: ചില പ്രത്യേക നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നാല്‍ അറ്റന്റ് ചെയ്യരുതെന്ന നിര്‍ദേശം നല്‍കി പൊലീസ്.

ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. +591 ല്‍ ആരംഭിക്കുന്ന നമ്ബറില്‍ നിന്നും വരുന്ന കോളുകളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അങ്ങനെ കാണുന്ന നമ്പറിലേക്ക് തിരിച്ച് വിളിക്കരുതെന്നും പൊലീസ് പറയുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നും ളളതാണ് +591 മൂന്നക്കത്തില്‍ തുടങ്ങുന്ന ഈ നമ്പര്‍. ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും അത്തരം കോളുകളോട് പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു +591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം.

Top