കോവിഡ് ഭീതി; കടയിലെ ഉത്പന്നങ്ങളില്‍ നക്കിയ സ്ത്രീ അറസ്റ്റില്‍

കാലിഫോര്‍ണിയ: കോവിഡ് ഭീതി നിലനില്‍ക്കെ കടയിലെ ഉത്പന്നങ്ങളില്‍ നക്കിയ സ്ത്രീ അറസ്റ്റില്‍. കാലിഫോര്‍ണിയ സ്വദേശിനിയായ ജെന്നിഫര്‍ വാക്കര്‍(52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വടക്കന്‍ കാലിഫോര്‍ണിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. പലചരക്ക് സാധനങ്ങളിലും കടയിലെ ആഭരണങ്ങളിലുമെല്ലാം ഇവര്‍ നക്കുകയായിരുന്നു. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

മാംസം, മദ്യം തുടങ്ങിയ സാധനങ്ങള്‍ വാങ്ങുവാനായി ഇവര്‍ എടുത്തുവെങ്കിലും കൈവശം പണമുണ്ടായിരുന്നില്ല.

ഇവര്‍ നക്കുകയും സ്പര്‍ശിക്കുകയും ചെയ്ത സാധനങ്ങളെല്ലാം കടയുടമ നശിപ്പിച്ചു. 1,800 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് നശിപ്പിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭീതി പടര്‍ത്തിയതിനും കടയിലെ ഉത്പന്നങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top