‘ഇറാഖ്’ വംശജന്റെ വധം; ജീവത്യാഗം രാജ്യത്തിന് വേണ്ടിയെന്ന് യുഎസ്

മേരിക്കയും, ഇറാഖും തമ്മിലുള്ള പോരാട്ടം ലോകത്തിന് തന്നെ ഭീഷണിയായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കയെ പൊടുന്നനെ ഈ നടപടികളിലേക്ക് എത്തിച്ചത് ഒരു യുഎസ് മിലിറ്ററി കോണ്‍ട്രാക്ടര്‍ ഇറാഖില്‍ കഴിഞ്ഞ മാസം റോക്കറ്റ് അക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. ഇറാഖിലെ കിര്‍കുര്‍ക് നഗരത്തില്‍ ഭാഷാപണ്ഡിതനായി സേവനം നല്‍കവെയാണ് ഡിസംബര്‍ 27ന് നാവ്‌റെസ് വാലീദ് ഹമീദ് കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട ഹമീദിന്റെ മൃതദേഹം നോര്‍ത്ത് കാലിഫോര്‍ണിയയില്‍ അടക്കം ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഭീകരഗ്രൂപ്പുകളാണ് റോക്കറ്റ് അക്രമണത്തിന് പിന്നിലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. ഈ അതിക്രമം തന്നെയാണ് ഏറെ നാളായി മോശമായിരുന്ന യുഎസ്, ഇറാന്‍ ബന്ധത്തിലേക്ക് തീപ്പൊരി എറിഞ്ഞത്. കാലിഫോര്‍ണിയയിലെ തലസ്ഥാനത്താണ് ഹമീദിന്റെ മൃതശരീരം സംസ്‌കരിച്ചത്.

ഫോണ്‍ സന്ദേശങ്ങള്‍ക്ക് മറുപടി കിട്ടാതെ വന്നതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയതായി ഭാര്യ നൂര്‍ അല്‍ഖാലി പറഞ്ഞു. ഏതാനും സമയത്തിന് ശേഷം ഹമീദ് ജോലി ചെയ്തിരുന്ന വാലിയന്റ് ഇന്റഗ്രേറ്റഡ് സര്‍വ്വീസസ് പ്രതിനിധി സ്ഥത്തെത്തി വാര്‍ത്ത അറിയിച്ചു. രണ്ടും, എട്ടും വയസ്സുള്ള രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇറാഖില്‍ ജനിച്ച ഹമീദ് ഗര്‍ഭിണിയായ ഭാര്യയുമായി 2011ലാണ് അമേരിക്കയിലെത്തിയത്.

2017ല്‍ സ്വാഭാവിക യുഎസ് പൗരനായി ഹമീദിനെ അംഗീകരിച്ചു. ‘ഹമീദ് തന്റെ ജീവന്‍ ത്യജിച്ചത് രാജ്യത്തിന് വേണ്ടിയാണ്, അതില്‍ വലിയ കടമാണ് ബാക്കിവെച്ചത്’, യുഎസ് റെപ്രസന്റേറ്റീവ് ഡോറിസ് മാറ്റ്‌സുയി പ്രതികരിച്ചു. ഇറാനുമായി ബന്ധമുള്ള ഹിസ്ബുള്ള ബ്രിഗേഡ്‌സാണ് റോക്കറ്റ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ ഇറാന് എതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു.

Top