ബോക്‌സിംഗ് താരം മെയ്വെതറിന്റെ പെണ്‍സുഹൃത്ത് മരിച്ചനിലയില്‍

കലിഫോര്‍ണിയ: ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മെയ്വെതറിന്റെ പെണ്‍സുഹൃത്ത് മരിച്ചനിലയില്‍. ജോസി ഹാരിസിനെയാണ് കാലിഫോര്‍ണിയയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മൂന്ന് കൂട്ടികളുടെ അമ്മയാണ് ഇവര്‍.മരണകാരണം വ്യക്തമല്ല.

ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ വലന്‍സിയയില്‍ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചൊവ്വാഴ്ച രാത്രിയാണ് ഹാരിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.

1995 മുതല്‍ 2010 വരെ ഹാരിസും മെയ്വെതറും ഒന്നിച്ചാണു കഴിഞ്ഞിരുന്നത്. ഇവര്‍ക്കു മൂന്നുകുട്ടികള്‍ ഉണ്ട്. 2010-ല്‍ ഹാരിസിന്റെ പരാതിയെ തുടര്‍ന്ന് മെയ്വെതറിനു രണ്ടു ദിവസം ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരമായ മെയ്വെതര്‍ മാത്രമല്ല 50 പ്രൊഫഷണല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചതിന്റെ റിക്കാര്‍ഡ് ഉടമ കൂടിയാണ് താരം.

Top