അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു : മരണം അഞ്ചായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. സംഭവത്തേത്തുടര്‍ന്ന് 1,50,000 പേരെ സ്ഥലത്തു നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

ലോസ്ആഞ്ചലസിലെ പടിഞ്ഞാറന്‍ മേഖലയിലാണ് തീ പടര്‍ന്ന് പിടിക്കുന്നത്. മാലിബുവിലും സാക്രമാന്റോയിലുമാണ് തീ വന്‍തോതില്‍ പടരുന്നത്. രണ്ടിടങ്ങളിലും ശക്തമായ കാറ്റ് വീശുന്നതിനാല്‍ സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top